അതിശക്തമായ കാറ്റിലും മഴയിലും ഈരാറ്റുപേട്ട ചെമ്മലമറ്റത്ത് വൻ നാശനഷ്ടങ്ങൾ, വീടിനു മുകളിലേക്ക് മരം വീണു, വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു.


ഈരാറ്റുപേട്ട: അതിശക്തമായ കാറ്റിലും മഴയിലും ഈരാറ്റുപേട്ട തിടനാട് ചെമ്മലമറ്റത്ത് വൻ നാശനഷ്ടങ്ങൾ. തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ ആരംഭിച്ച ശക്തമായ കാറ്റിലും മഴയിലും മേഖലയിലാകെ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.

 

 ശക്തമായ കാറ്റിൽ മരം വീടിനു മുകളിലേക്ക് വീണു നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ചെമ്മലമറ്റം കരിമ്പനോലി തയ്യിൽ പ്രദീപിന്റെ വിട് ശതമായ കാറ്റിൽ മരം വീണു പൂർണ്ണമായും തകർന്നു. വിവിധയിടങ്ങളിൽ മരം വീണു വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞതിനാൽ മേഖലയിൽ വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്.

ചിത്രം: ബിജു ചെമ്മലമറ്റം