ശബരിമലയിൽ ഇനി ഉത്സവ നാളുകൾ! ഉത്സവത്തിന് കൊടിയേറി.


ശബരിമല: ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ പതിനൊന്നരയ്ക്കും പന്ത്രണ്ടിനും മധ്യേയാണ് കൊടിയേറ്റ് നടന്നത്. മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി സഹകാർമികത്വം വഹിച്ചു.

 

 ഏപ്രിൽ 1ന് പമ്പയിൽ ആറാട്ടോടെ ഉത്സവം സമാപിക്കും. മാർച്ച് 23 മുതൽ 31 വരെ ഉച്ച പൂജയ്ക്ക് ശേഷം നടക്കുന്ന ഉത്സവ ബലിയും അത്താഴ പൂജയ്ക്ക് ശേഷം നടക്കുന്ന ശ്രീഭൂതബലിയുമാണ് ഉത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകൾ. ഉത്സവ ദിവസങ്ങൽ രാവിലെ ഏഴ് മണിവരെയും മാത്രമേ നെയ്യഭിഷേകം ഉണ്ടായിരിക്കുള്ളൂ. ആറാട്ട് ദിനത്തിൽ നെയ്യഭിഷേകം ഉണ്ടായിരിക്കില്ല. മാർച്ച് 31നാണ് പള്ളിവേട്ട. ആറാട്ടിനു ശേഷം സന്നിധാനത്ത് തിരിച്ചെത്തി കൊടിയിറക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും. ഏപ്രിൽ ഒന്നിന് രാത്രി 10 മണിക്ക് നട അടയ്ക്കും. ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്വൽ ക്യൂ ബുക്കിങ് നടത്തണം.

Next
This is the most recent post.
Previous
Older Post