തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തെരഞ്ഞെടുപ്പിന് മുൻപ് പൂർത്തിയാക്കാൻ സർക്കാർ. പെൻഷൻ വിതരണം ഈ മാസം 25 മുതൽ ആരംഭിക്കും.

വിഷു പ്രമാണിച്ച് രണ്ട് മാസത്തെ പെൻഷൻ ഒരുമിച്ചു നൽകും. ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ഈ മാസം 31 മുതൽ ആരംഭിക്കും. രണ്ട് മാസത്തെ പെൻഷൻ തുകയായ 4000 രൂപ ഒരുമിച്ച് ഗുണഭോക്താക്കളുടെ കൈകളിലെത്തും.
