തേങ്ങ പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടിൽ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് പള്ളിക്കത്തോട് സ്വദേശിയായ ഗൃഹനാഥന് ദാരുണാന്ത്യം.


പള്ളിക്കത്തോട്: തേങ്ങ പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടിൽ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് പള്ളിക്കത്തോട് സ്വദേശിയായ ഗൃഹനാഥന് ദാരുണാന്ത്യം.

 

 പള്ളിക്കത്തോട് തെങ്ങുംപള്ളിൽ കാഞ്ഞിരക്കാട്ട് സജി (60) ആണ് മരിച്ചത്. ഇരുമ്പുതോട്ടി ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെ  തോട്ടി കൈയിൽനിന്നും വഴുതി വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. ഉടനെ തന്നെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ മോളി, മക്കൾ: അമൽ,എമിൽ, അനറ്റ്.