കോട്ടയം മെഡിക്കൽ കോളേജിൽ പഴയ കെട്ടിട ഭാഗം തകർന്ന് വീണ് പരിക്കേറ്റു ചികിത്സയിലിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ പഴയ കെട്ടിട ഭാഗം തകർന്ന് വീണ് പരിക്കേറ്റു ചികിത്സയിലിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ഭരത് (50) ആണ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്.

 

 പൊളിച്ചുമാറ്റിയ ശുചിമുറി കെട്ടിടത്തിന്റെ ബാക്കി നിന്നിരുന്ന സൺഷേഡ് സ്ളാബ് ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. ജനുവരി 28 നാണ് അപകടം ഉണ്ടായത്. അപകടത്തിൽ നട്ടെല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ കരാർ ഏറ്റെടുത്തിരിക്കുന്ന സ്ഥാപനത്തിലെ തൊഴിലാളിയാണ് ഭരത്.

Next
This is the most recent post.
Previous
Older Post