കോട്ടയം മുട്ടുചിറയിൽ 140 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ, പൊലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതികളെ പോലീസ് പിടികൂടിയത് സിനിമാറ്റിക്


കോട്ടയം: കോട്ടയം മുട്ടുചിറയിൽ 140 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. പേരൂർ സ്വദേശി നാദിർഷ, ആർപ്പൂക്കര സ്വദേശി ആൽബിൻ ബാബു എന്നിവരാണ് അറസ്റ്റിലായത്.

 

 ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും കടുത്തുരുത്തി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. എംഡിഎംഎയുമായി യുവാക്കൾ എത്തിയ കാർ പോലീസ് തലപ്പാറയിൽ കൈ കാണിച്ചിട്ടും നിർത്താതെ പോകുകയായിരുന്നു. തുടർന്ന് മുട്ടുചിറയിൽ വെച്ച് പോലീസ് സംഘം പ്രതികളെ പോലീസ് പിടികൂടിയത് സിനിമാറ്റിക് ചെയ്‌സിങ്ങിലൂടെയാണ്. എം.ഡി.എം.എ ബെംഗളൂരുവിൽ നിന്നും കേരളത്തിലേയ്ക്ക് വിൽപ്പനയ്ക്കായി എത്തിച്ചതാണെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. കൂടുതലാളുകൾ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.