കോട്ടയത്ത് കെഎസ്ആർടിസി മിന്നൽ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന എരുമേലി പോലീസ്‌ സ്റ്റേഷനിലെ സ


കോട്ടയം: കോട്ടയത്ത് കെഎസ്ആർടിസി മിന്നൽ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന എരുമേലി പോലീസ്‌ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മരിച്ചു.

 

 വയലാ ഇലയ്ക്കാട് സ്വദേശി കെ.ആർ. അജേഷ്(43) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 10 മണിയോടെ മരണപ്പെട്ടത്. ശനിയാഴ്ച രാത്രി 12 മണിക്ക് എംസി റോഡിൽ എസ്എച്ച് മൗണ്ട് മഠം ജംക്ഷനിലാണ് അപകടം നടന്നത്. വീട്ടിൽനിന്ന് ഡ്യൂട്ടിക്കായി  എരുമേലി സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. കോട്ടയത്തു നിന്നും സുൽത്താൻ ബത്തേരിയിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി മിന്നൽ ബസ് എതിർദിശയിൽ എത്തിയ അജീഷ് ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ ബസിനടിയിലേക്ക് കയറിപ്പോകുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. അജേഷിന്റെ കാലൊടിയുകയും തലയ്ക്കും വയറിലും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തിട്ടുണ്ട്. സംസ്കാര ചടങ്ങുകൾ കോട്ടയം പോലിസ് ക്ലബ്ബിലെ പൊതുദർശനത്തിന് ശേഷം ഇന്ന് വൈകിട്ട് 5 മണിക്ക് വയലായിലുള്ള വീട്ടിൽ വെച്ച് നടക്കും.