വാഗമണ്ണിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് 3 യുവാക്കൾക്ക് പരിക്ക്.


പാലാ: വാഗമണ്ണിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് തമിഴ്‌നാട് സ്വദേശികളായ 3 യുവാക്കൾക്ക് പരിക്ക്.

 

 തമിഴ്നാട് നാമക്കൽ സ്വദേശികളായ കൃതിക് (18), ലോഗേഷ്(18), സിബി രാജ് (19) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണംവിട്ടു താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരുക്കറ്റ 3 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം. അപകടം കണ്ടു ഓടിയെത്തിയ പ്രദേശവാസികളാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

Next
This is the most recent post.
Previous
Older Post