ഏറ്റുമാനൂരിൽ മൊബൈൽ ഫോൺ കടയ്ക്ക് തീ പിടിച്ചു, കട പൂർണ്ണമായും കത്തി നശിച്ചു.


ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ മൊബൈൽ ഫോൺ കടയ്ക്ക് തീ പിടിച്ചു കട പൂർണ്ണമായും കത്തി നശിച്ചു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു തീ പിടിത്തം ഉണ്ടായത്. ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സിറ്റി ഫോൺസ് എന്ന മൊബൈൽ കടയാണ് കത്തി നശിച്ചത്.

 

 തീ ഉയരുന്നത് കണ്ട സമീപവാസികളാണ് വിവരം അഗ്നിരക്ഷാ സേനയെയും പോലീസിനെയും അറിയിച്ചത്. അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. 40 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ മുഹമ്മദ് അഫ്സൽ പറഞ്ഞു. വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന, ജില്ലാ, ഭാരവാഹികളും സംഘടനയുടെ പ്രാദേശിക നേതാകളും സ്ഥാപനം സന്ദർശിച്ചു. മൊബൈൽ ഫോണുകളും ആക്സസറീസുകളുമടക്കം കട പൂർണ്ണമായും അഗ്നിക്കിരയായി.