ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ വീണാ നായർക്ക് പകരം ആതിര നായരെ എൻഡിഎ സ്ഥാനാർഥിയായി ട്വന്റി20 പ്രഖ്യാപിച്ചു. ട്വന്റി 20 ഏറ്റുമാനൂർ സ്ഥാനാർഥിയായി പ്രഖ്യാപിച്ച നടി വീണാ നായരുടെ പേര് വോട്ടർ പട്ടികയിലില്ലാഞ്ഞതിനെ തുടർന്നാണ് പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

ഏറ്റുമാനൂർ സ്വദേശിനിയും ശാസ്ത്രീയ സംഗീതജ്ഞയും നര്‍ത്തകിയുമാണ് ആതിര. എൻ.ഡി.എ സഖ്യത്തിൻ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ് 25കാരിയായ ആതിര. കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ഡിഗ്രിയുള്ള ആതിര സംരംഭകയും, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമാണ്.
