നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം: രാഹുൽ ഗാന്ധി നാളെ കോട്ടയത്ത്, പുതുപ്പള്ളി ഏറ്റുമാനൂർ മണ്ഡലങ്ങളിൽ റോഡ് ഷോ.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോൺഗ്രസ്സ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി നാളെ കോട്ടയത്ത് എത്തും. പുതുപ്പള്ളിയിലും ഏറ്റുമാനൂരിലും റോഡ് ഷോയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും.

 

 രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്റെ ഭാഗമായി പാമ്പാടിയിലും അതിരമ്പുഴയിലും സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഉച്ചയോടെ പാമ്പാടിയിലും വൈകിട്ട് അതിരമ്പുഴയിലും എത്തുന്ന വിധമാണ് പ്രചാരണ പരിപാടികൾ തയ്യാറാക്കിയിരിക്കുന്നത്. കോട്ടയത്ത് എത്തുന്ന രാഹുൽ ഗാന്ധി മുതിർന്ന കോൺഗ്രസ്സ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പാമ്പാടിയിലും അതിരമ്പുഴയിലുമാണ് കോട്ടയത്തെ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

Next
This is the most recent post.
Previous
Older Post