പുതുതലമുറയ്ക്ക് വോട്ടിംഗിനോടുള്ള താത്പര്യമില്ലായ്മയും വിദേശ കുടിയേറ്റവും: ജില്ലയിൽ 28 പഞ്ചായത്തുകൾ പോളിങ് ശതമാനത്തിൽ പിന്നിൽ, വിജയം നിശ്ചയിക്കുന്ന ആ


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കവേ അത്ര ചെറുതല്ലാത്തൊരു ആശങ്ക മൂന്നു മുന്നണികളെയും അലട്ടുന്നുണ്ട്. പുതുതലമുറയ്ക്ക് വോട്ടിംഗിനോടുള്ള താത്പര്യമില്ലായ്മയും വിദേശ കുടിയേറ്റവും മൂലം നിരവധിയാളുകളാണ് രാജ്യത്തിനു പുറത്തുള്ളത്.

 

 വലിയൊരു സംഖ്യ ജനവിഭാഗം വോട്ട് രേഖപ്പെടുത്താതിരിക്കുന്നതോടെ ആ ഒരു വോട്ടിൽ ജയാ പരാജയത്തിന്റെ ആശങ്കയിലാണ് മുന്നണികൾ. വിദേശത്തേക്ക് ജോലിക്കായും കുടുംബമായും പോയവർ വോട്ട് ചെയ്യാനായി മാത്രം നാട്ടിലേക്ക് എത്തില്ല. ഇത് മൂന്നു മുന്നണികളുടെയും അവർക്ക് കിട്ടേണ്ട വോട്ടുകളുടെ ശതമാനത്തെ ബാധിക്കുമെന്നതിൽ സംശയമില്ല. ജില്ലയിൽ 28 പഞ്ചായത്തുകൾ പോളിങ് ശതമാനത്തിൽ പിന്നിൽ ആണ്. ഗൾഫ് രാജ്യങ്ങളിലേക്കും അമേരിക്കൻ രാജ്യങ്ങളിലേക്കും കുടിയേറിയവർ ഏറെയാണ്. പഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോയവരും ഏറെയാണ്. ഞീഴൂർ, നീണ്ടൂർ, അതിരമ്പുഴ, മരങ്ങാട്ടുപിള്ളി,കാണക്കാരി, കുറവിലങ്ങാട്, രാമപുരം, മാഞ്ഞൂർ, ഭരണങ്ങാനം, കരൂർ, മീനച്ചിൽ, മുത്തോലി, പൂഞ്ഞാർ തെക്കേക്കര, അകലക്കുന്നം, എലിക്കുളം, കിടങ്ങൂർ, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം,വാകത്താനം, വാഴപ്പള്ളി, നെടുംകുന്നം, മണിമല, എരുമേലി,പാറത്തോട്, കുറിച്ചി, പുതുപ്പള്ളി, വിജയപുരം പഞ്ചായത്തുകളിലായിരുന്നു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറവ് രേഖപ്പെടുത്തിയത്. ഈ പഞ്ചായത്തുകളിൽ വിദേശ കുടിയേറ്റക്കാരുടെ എണ്ണം വളരെ കൂടുതലാണ്. പുതിയ തലമുറയ്ക്ക് വോട്ടിങ്ങിനോട് താല്പര്യമില്ലായ്മയും പോളിങ് ശതമാനം കുറയുന്നതിന് കാരണമായിട്ടുണ്ട്.