തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഒറ്റഘട്ടമായിട്ടാവും കേരളത്തിൽ വോട്ടെടുപ്പ് നടക്കുക. ഏപ്രിൽ 17നും 24നും ഇടയിലാവും കേരളത്തിൽ വോട്ടെടുപ്പ് നടക്കുക എന്നാണ് വിവരം.

ഏപ്രിൽ 17നും 24നും ഇടയിലാവും കേരളത്തിൽ വോട്ടെടുപ്പ് എന്നാണ് വിവരം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വൈകിട്ട് 4 മണിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനം നടത്തും. വിഷു, ഈസ്റ്റർ ആഘോഷങ്ങൾ പരിഗണിച്ചാവും തെരഞ്ഞെടുപ്പ് തീയതി കണക്കാക്കിയിരിക്കുന്നത് എന്നാണു വിവരം. ഒറ്റഘട്ടമായിട്ടാവും കേരളത്തിൽ വോട്ടെടുപ്പ് നടക്കുക. തമിഴ്നാട്, ബംഗാൾ, പുതുച്ചേരി, അസം എന്നിവിടങ്ങളിലും കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കും. ഇവിടങ്ങളിലും ഒരുക്കങ്ങൾ പൂർണ്ണമായിട്ടുണ്ട്. കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റ ഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുക. മേയ് ആദ്യവാരമാകും ഫലപ്രഖ്യാപനം.
