പാലായിൽ കൗതുകമുണർത്തി അച്ഛനു മകളുടെ ആദരം.


പാലാ: പാലായിൽ കൗതുകമുണർത്തി അച്ഛനു മകളുടെ ആദരം. പാലാ നഗരസഭാ ചെയർപേഴ്‌സൺ ദിയ ബിനുവാണ് പിതാവ് ബിനു പുളിക്കകണ്ടത്തിനെ ആദരിച്ചത്.

 

 പാലാ നഗരസഭയുടെ റിട്ടയേർഡ് മുനിസിപ്പൽ എംപ്ലോയീസ് ഓർഗനൈസേഷൻ (RME-ആർമി) 2020-25 കാലയളവിലെ മികച്ച കൗൺസിലർമാരെ ആദരിച്ച ചടങ്ങിലായിരുന്നു ഈ കൗതുക കാഴ്ച അരങ്ങേറിയത്. ചടങ്ങിൻ്റെ ഉദ്ഘാടനം ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം നിർവ്വഹിച്ചു. ചടങ്ങിൽ മുൻ മുനിസിപ്പൽ കമ്മീഷണർ രവി പാലാ അധ്യക്ഷത വഹിച്ചു. ബിജോയി മണർക്കാട്ട്, സാവിയോ കാവുകാട്ട്, കൗൺസിലർമാരായ പ്രിൻസി സണ്ണി,രജിത പ്രകാശ്, ബിജു പാലൂപ്പടവൻ, ബിജി ജോജോ, തുടങ്ങിയവർ സംസാരിച്ചു.