സ്മിതയെ വീട്ടിലെത്തി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്ജ് വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു.


കോട്ടയം: സിവിൽ സർവ്വീസ് പരീക്ഷാ ഫലത്തിൽ തിളങ്ങി കോട്ടയം. സിവിൽ സർവ്വീസ് പരീക്ഷയിൽ 166-ാം റാങ്കു നേടി വിജയം കരസ്ഥമാക്കി ദിവ്യ .എസ്. 

 

 കോട്ടയം തിരുവാർപ്പ് പഞ്ചായത്ത് കാഞ്ഞിരം കോക്കാട് വീട്ടിൽ സുരേന്ദ്ര ബാബുവിൻ്റെയും പ്രസന്ന വി.പി യുടെയും മകളാണ് ദിവ്യ. സിവിൽ സർവ്വീസ് പരീക്ഷയിൽ 239-ാം റാങ്ക് കരസ്ഥമാക്കി പാലാ പ്രവിത്താനം സ്വദേശിനി സ്‌മിതാ സാബു. പ്രവിത്താനം കദളിയിൽ സാബു സിറിയക്കിന്റെയും വത്സമ്മയുടെയും മകൾ ആണ് സ്‌മിതാ സാബു. സ്മിതയെ വീട്ടിലെത്തി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്ജ് അഭിനന്ദനം അറിയിച്ചു.