പുത്തൻ ലുക്കിൽ കിടുവായി ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ, അമൃത് ഭാരത് പദ്ധതിയിലൂടെ ലുക്ക് മാറിയ ചങ്ങനാശേരി റെയിൽവേ സ്റ്റേഷന്റെ വീഡിയോ പങ്കുവെച്ചു കേന്ദ്ര


ചങ്ങനാശ്ശേരി: റെയിൽവേ സ്റ്റേഷനുകൾ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ 2022-ൽ ആരംഭിച്ച ദീർഘകാല പദ്ധതിയാ അമൃത് ഭാരത് പദ്ധതിയിലൂടെ ലുക്ക് മാറിയ ചങ്ങനാശേരി റെയിൽവേ സ്റ്റേഷന്റെ വീഡിയോ പങ്കുവെച്ചു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.

 

 കേന്ദ്ര റെയിൽവേ മന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലാണ് റീൽ പങ്കുവെച്ചിരിക്കുന്നത്. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 5 കോടി രൂപ ചെലവിലാണ് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഭിന്നശേഷിക്കാർക്കായി റാമ്പ് ഉൾപ്പടെയുള്ള സജ്ജീകരണങ്ങളും അത്യാധുനിക സംവിധാനങ്ങളും ഉൾപ്പെടുത്തിയാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.