പാലായിൽ സ്വകാര്യ ബസ്സ് നിയന്ത്രണവിട്ടു മറിഞ്ഞു, യാത്രക്കാർക്കു പരിക്ക്.

പാലാ: പാലായിൽ സ്വകാര്യ ബസ്സ് നിയന്ത്രണവിട്ടു മറിഞ്ഞു. അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല എന്നാണു പ്രാഥമിക വിവരം.

 

 തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെ പാലാ വലവൂർ റോഡിൽ പേണ്ടാനം വയലിൽ ആണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം ഉണ്ടായത്. പാലായിൽ നിന്നും കൂത്താട്ടുകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ക്രിസ്തുരാജ് ബസാണ് മറിഞ്ഞത്. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് യാത്രക്കാരെ ബസ്സിന്‌ പുറത്തെത്തിച്ചു. മെയിൻ റോഡിലേക്ക് അശ്രദ്ധമായി കയറി വന്ന പിക്ക് അപ്പ് വാനിലിടിക്കാതിരിക്കാനായി ബസ്സ് ഡ്രൈവർ ബസ്സ് വെട്ടിച്ചു മാറിയപ്പോഴാണ് നിയന്ത്രണം നഷ്ടമായി മറിഞ്ഞത്.