അങ്കമാലിയിലെ വാഹനാപകടം: കോട്ടയം സ്വദേശിയായ ഡോ. സിറിയക്കിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്, പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ വ്യാപക പ്രതിഷേധം.


അങ്കമാലി: അങ്കമാലിയിൽ വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ വിദ്യാർത്ഥിനിയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ ഡ്രൈവർ ഒളിവിൽ. എടവനക്കാട് സെന്റ് അംബ്രോസ് പള്ളിക്ക് പടിഞ്ഞാറുവശം താമസിക്കുന്ന കളത്തിപറമ്പിൽ ജോൺസൺ മകൾ ജസ്‌ലിയ ജോൺസൺ(19) ആണ് അപകടത്തിൽ മരിച്ചത്. 

 

 സംഭവത്തിൽ അതിരമ്പുഴ സ്വദേശി ഡോ.സിറിയക് ഒളിവിലാണ്. അതിരമ്പുഴ സ്വദേശി ജോർജ് തോമസിൻ്റെയാണ് വാഹനം ജോർജ്‌ തോമസിന്റെ മകനും ഡോക്ടറുമായ സിറിയക്ക് ആണ് വാഹനം ഓടിച്ചിരുന്നത് എന്നാണു വിവരം. അപകടത്തിന് ശേഷം ഒളിവിൽപോയ പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. അപകടത്തിനിടയാക്കിയ കാർ പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇന്നലെ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ അങ്കമാലി പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. ഇയാളുടെ സ്വദേശമായ അതിരമ്പുഴയിലും ഏലപ്പാറയിലുള്ള ബന്ധുവീടുകളിലും പോലീസ് സംഘം പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. സിറിയക്കിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു. അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാംവർഷ ബികോം വിദ്യാർത്ഥിനി ആയിരുന്നു ജസ്‌ലിയ. മോണിംഗ് സ്റ്റാർ കോളേജിന്റെ ഹോസ്റ്റലിൽ താമസിച്ച് പഠനത്തോടൊപ്പം ഡോമിനോസിൽ പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു. ഫെബ്രുവരി 28 ശനിയാഴ്ച രാത്രി 7.30ന് ആണ് അപകടം ഉണ്ടായത്. ജോലികഴിഞ്ഞ് ഹോസ്റ്റലിലേക്ക് നടന്നുവരികയായിരുന്ന ജസ്‌ലിയയെ പിന്നിൽ നിന്ന് അമിത വേഗതിയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ 50 മീറ്ററോളം ദൂരത്തേക്ക് തെറിച്ചുവീണ ജാസ്‌ലിയക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം കാർ നിർത്താതെ പോകുകയായിരുന്നു. ഇതുവഴിയെത്തിയ ഹൈവേ പൊലീസാണ് ആദ്യം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് ആലുവാ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. ചാലാക്ക മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് കോട്ടയം അതിരമ്പുഴ സ്വദേശിയായ ഡോ.സിറിയക് ജോർജ്. വാഹനത്തിൽ മെഡിക്കൽ വിദ്യാര്ഥികള് ഉണ്ടായിരുന്നതായാണ് വിവരം. ഇയാളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടംനടന്ന് അഞ്ചുദിവസം പിന്നിട്ടിട്ടും കാര്‍ ഓടിച്ചയാളെ പിടികൂടാത്തതിനാല്‍ പൊലീസിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Next
This is the most recent post.
Previous
Older Post