ഏറ്റുമാനൂർ: ട്വന്റി 20 ഏറ്റുമാനൂർ സ്ഥാനാർഥിയായി പ്രഖ്യാപിച്ച നടി വീണാ നായരുടെ പേര് വോട്ടർ പട്ടികയിലില്ല. പകരം പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ചേക്കും. കോട്ടയം സ്വദേശിനിയായ വീണാ നായരെ എൻഡിഎ സ്ഥാനാർത്ഥിയായി ട്വന്റി 20 സാരഥിയായി ഏറ്റുമാനൂരിൽ പ്രഖ്യാപിച്ചിരുന്നു.

പ്രചാരണ പരിപാടികളടക്കം തൂങ്ങാനിരിക്കുന്നതിനിടെയാണ് പേര് വോട്ടർ പട്ടികയിലില്ല എന്ന തിരിച്ചടിയുണ്ടായത്. വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ കൊടുത്തിട്ട് ഇതുവരെ ആയിട്ടില്ല എന്നും വിലാസം തിരുത്താൻ കൊടുത്തപ്പോൾ ഉണ്ടായ തിരുത്തലുകൾ മൂലമാണ് ഇത് സംഭവിച്ചത് എന്നും വീണാ നായർ പറഞ്ഞു. തിരുത്തൽ നടപടി 7 ദിവസം എടുക്കുന്ന കൊണ്ട് നോമിനേഷൻ തീയതി കഴിഞ്ഞേ ഇനി വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ആകൂ. ഉദ്യോഗസ്ഥരെയുൾപ്പടെ കണ്ട് ഇതിന്റെ സാധ്യതകൾ പരിശോധിച്ചിരുന്നു എന്നും ഈ സാഹചര്യത്തിൽ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറുകയാണെന്ന് ട്വന്റി 20 നേതൃത്വത്തെ അറിയിച്ചതായും വീണാ നായർ പറഞ്ഞു.
