പാലാ: കോട്ടയം ജില്ലയിലുണ്ടായ വിവിധ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക്. വിവിധ വാഹനാപകടങ്ങളിൽ പരുക്കേറ്റ 5 പേരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്തനംതിട്ട സ്വദേശികളായ അമൽകൃഷ്ണൻ (21) , അമ്പാടി അജേഷ് (21) എന്നിവർക്ക് പരുക്കേറ്റു. ഇന്നലെ രാത്രി കൊടുങ്ങൂർ ഭാഗത്ത് വച്ചായിരുന്നു അപകടം. ബൈക്കിന്റെ പിന്നിൽ നിന്നു തെറിച്ചു വീണു പാമ്പാടി സ്വദേശി ആദിത്യൻ കെ.ആർ (16) ന് പരുക്കേറ്റു. ഇന്നലെ രാത്രി പാമ്പാടി ഭാഗത്ത് വച്ചായിരുന്നു അപകടം. മീനടത്തു വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് പാമ്പാടി സ്വദേശി എം.പി.ജെയ്മോന് (48) പരുക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. ചേർപ്പുങ്കൽ ഭാഗത്ത് വച്ച് കാറുകൾ കൂട്ടിയിടിച്ച് വെമ്പള്ളി സ്വദേശി അജേഷ് ടി.ജെ.യ്ക്ക് (41) പരുക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു അപകടം.
