കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്.


പാലാ: കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

 

 കാറുകൾ തമ്മിൽ കൂട്ടിയിടിച്ച്  കുടുംബാം​ഗങ്ങളായ മേവട സ്വദേശികൾ ജേക്കബ് ഇമ്മാനുവൽ (34), ആൻസ് മേരി ടോം (32), ജെറോം ജേക്കബ് (രണ്ടര) എന്നിവർക്കു പരുക്കേറ്റു. രണ്ട് മണിയോടെ കിടങ്ങൂർ ഭാ​ഗത്ത്  വച്ചായിരുന്നു അപകടം. കിടങ്ങൂരിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അയർക്കുന്നം സ്വദേശി ബ്രിജിത്ത് ടി.ജെയിംസിനു (24) പരുക്കേറ്റു. ഉച്ചയ്ക്ക് 2.30 യോടെയാണ് അപകടം ഉണ്ടായത്.