പാലാ: വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

കെഴുവംകുളത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കെഴുവംകുളം സ്വദേശി സന്തോഷിന് (61) പരുക്കേറ്റു. രാവിലെയായിരുന്നു അപകടം. ചേർത്തല വച്ച് പുലർച്ചെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചേർത്തല സ്വദേശി അമൽരാജിന് (21) പരുക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് സിലോൺ കവല വച്ച് സ്കൂട്ടർ പോസ്റ്റിൽ ഇടിച്ചു തലയോലപ്പറമ്പ് സ്വദേശി ജോർജ് വർക്കിക്ക് (61) പരുക്കേറ്റു. ഇന്നലെ കടപ്പാട്ടൂർ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മരങ്ങാട്ടുപള്ളി സ്വദേശി അരുൺ പി. ആർ ന് (26) പരുക്കേറ്റു.
