വിവിധയിടങ്ങളിൽ ഉണ്ടായ വാഹനാപകടങ്ങളിൽ 6 പേർക്ക് പരുക്കേറ്റു.


പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് മുണ്ടക്കയം സ്വദേശി രാജന് (58) പരുക്കേറ്റു.

 

 രാവിലെ മുണ്ടക്കയം 31ാം മൈലിനു സമീപമായിരുന്നു അപകടം. കാറും ബൈക്കും കൂട്ടിയിടിച്ച് കട്ടപ്പന വെള്ളയാംകുടി സ്വദേശി ഷിബിൻ ബെന്നിക്ക് (25) പരുക്കേറ്റു.ഇന്നലെ രാത്രി പാലാ - പൊൻകുന്നം റൂട്ടിൽ പൂവരണിയിൽ വച്ചായിരുന്നു അപകടം. കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒരു വയസ്സുള്ള കുട്ടി അടക്കം കുടുംബാം​ഗങ്ങൾക്ക് പരുക്കേറ്റു. കാഞ്ഞിരപ്പള്ളി സ്വദേശി എബിൻ ജോർജ് (29), ശ്രദ്ധ (29)  എലണോറ (1) എന്നിവർക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ട് പാമ്പാടിക്കു സമീപമായിരുന്നു അപകടം.ഇന്നലെ മാന്നാനത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഏറ്റുമാനൂർ സ്വദേശി ജെയിംസിനും (61) പരുക്കേറ്റു.

Next
This is the most recent post.
Previous
Older Post