ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനമുണ്ടായ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. സംസാരിച്ചു നടന്നു വന്നിരുന്ന കുട്ടികൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ധിക്കുകയായിരുന്നു. ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ ആണ് സംഭവം. ദൃശ്യങ്ങൾ പുറത്തു വന്നതോടെ തൃക്കൊടിത്താനം പോലീസ് അന്വേഷണം ആരംഭിച്ചു. ജനുവരി 26 നായിരുന്നു സംഭവം. വിദ്യാര്‍ഥിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. വിദ്യാർത്ഥികൾ തന്നെയാണ് ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്.
ചങ്ങനാശ്ശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോലീസ് അന്വേഷണം ആരംഭിച്ചു.

