പുതുപ്പള്ളിയുടെ ജനകീയ വികസന പദ്ധതിയായ മണർകാട്-തേമ്പ്രവാൽ കടവ് റോഡിന്റെ മണ്ണ് പരിശോധന നടത്തി.


പുതുപ്പള്ളി: പുതുപ്പള്ളിയുടെ ജനകീയ വികസന പദ്ധതിയായ മണർകാട്-തേമ്പ്രവാൽ കടവ് റോഡിന്റെ മണ്ണ് പരിശോധന നടത്തി. മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നായ ഈ പദ്ധതി പൂർത്തിയാകുന്നതോടെ ഏറെക്കാലമായി ജനങ്ങൾ അനുഭവിച്ചു വന്ന ഗുരുതരമായ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കുമെന്നു ചാണ്ടി ഉമ്മൻ എം എൽ എ പറഞ്ഞു.

 

 കാരിത്താസ് ആശുപത്രിയിലേക്കും മെഡിക്കൽ കോളേജിലേക്കും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ എത്തിച്ചേരുന്നതിനും ഈ റോഡ് നിർണായകമാകും. കൂടാതെ വിജയപുരം-മണർകാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രധാന ഗതാഗത പാതയായി ഇത് പ്രവർത്തിക്കും. മഴക്കാലത്ത് പ്രദേശത്ത് പതിവായി അനുഭവപ്പെടുന്ന വെള്ളപ്പൊക്ക പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിനും ഈ പദ്ധതി സഹായകരമാകും. പുതുപ്പള്ളിയുടെ സമഗ്രമായ സാമൂഹിക പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്ന ഈ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.