വേനൽ മഴയിൽ കോളടിച്ചു കാഞ്ഞിരപ്പള്ളി, ശനിയാഴ്ചത്തെ അതിശക്തമായ പെയ്ത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാഞ്ഞിരപ്പള്ളിയിൽ.


കാഞ്ഞിരപ്പള്ളി: പ്രതീക്ഷിക്കാതിരുന്ന നേരത്ത് ഇരുണ്ടു മൂടിക്കയറി ഇടിമിന്നലോട് കൂടി തകർത്ത് പെയ്ത വേനൽ മഴയിൽ കോളടിച്ചു കാഞ്ഞിരപ്പള്ളി.

 

 ശനിയാഴ്ച ജില്ലയിൽ പെയ്ത അതിശക്തമായ മഴയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് നമ്മുടെ കാഞ്ഞിരപ്പള്ളിയിലാണ്. ശനിയാഴ്ച ഒരു മണിക്കൂറിനിടെ 79 മില്ലീ മീറ്റർ മഴയാണ് കാഞ്ഞിരപ്പള്ളിയിൽ ലഭിച്ചത്. ജില്ല മുഴുവനും ശനിയാഴ്ച ശക്തമായ വേനൽ മഴ ലഭിച്ചിരുന്നു. വരുന്ന മൂന്നു ദിവസങ്ങൾ കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കോട്ടയം 46.2 മില്ലീ മീറ്റർ മഴയും കുമരകത്ത് 52.2 മില്ലീ മീറ്റർ മഴയും വൈക്കത്ത് 60 മില്ലീ മീറ്റർ മഴയുമാണ് ശനിയാഴ്ച ലഭിച്ചത്.