പാലാ: മരം വെട്ടുന്നതിനിടെ കാൽവഴുതി വീണു തൊഴിലാളി മരിച്ചു. ആശാനിലയം മണ്ണാംതൂക്കിൽ ബിജോ ജോർജാണ് (39) മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിന്റെ ശിഖരങ്ങൾ ഇറക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മരത്തിൽ നിന്നും വീണ ബിജോയെ നാട്ടുകാർ പാലാ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയും രണ്ടു മക്കളുമുണ്ട്.
മരം വെട്ടുന്നതിനിടെ കാൽവഴുതി വീണു തൊഴിലാളി മരിച്ചു.

