ദേശീയ പണിമുടക്ക്: നിരത്തുകൾ വിജനം, കടകൾ അടഞ്ഞു കിടക്കുന്നു, ബസ്സ്-ഓട്ടോ-ടാക്സി സർവ്വീസ് നടത്തുന്നില്ല.


കോട്ടയം: ലേബർ കോഡുകൾ ഉൾപ്പെടെയുള്ള കേന്ദ്ര നയമങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ചു. വ്യാഴാഴ്‌ച അർധരാത്രി വരെയാണ് പണിമുടക്ക്.

 

 പണിമുടക്കിൽ രാവിലെ മുതൽ ഗ്രാമ-നഗര വ്യത്യാസമില്ലാതെ നിരത്തുകൾ വിജനമാണ്. കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ-കെ എസ് ആർ ടി സി ബസ്സ്, ഓട്ടോ-ടാക്സി സർവ്വീസ് നടത്തുന്നില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുന്നുണ്ടെങ്കിലും തടയുന്നില്ല. ശബരിമല തീര്‍ഥാടകരെയും മാരാമണ്‍ കണ്‍വന്‍ഷനെയും ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു. സർവ്വകലാശാലകൾ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയിലെ ഇടതു യൂണിയനുകള്‍ പണിമുടക്കുന്ന സാഹചര്യത്തില്‍ കെ എസ് ആർ ടി സി സര്‍വീസ് നടത്തുന്നില്ല.

ഫയൽ ചിത്രം

Next
This is the most recent post.
Previous
Older Post