പാലായില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയെ ചവിട്ടി കൊലപ്പെടുത്തിയയാൾ അറസ്റ്റില്‍, ഒരേ വീടു പണിക്കെത്തിയവര്‍ക്കിടയിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകം.


പാലാ: പാലായില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയെ ചവിട്ടി കൊലപ്പെടുത്തിയയാൾ അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി ഷാജി ( 57) കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ നെടുമങ്ങാട് പള്ളിച്ചല്‍ അനില്‍ ഭവനില്‍ ശ്യാംകുമാര്‍ ആണ് അറസ്റ്റിലായത്.

 

 മദ്യലഹരിയിൽ കെട്ടിട നിർമാണത്തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിൽ തിരുവനന്തപുരം സ്വദേശിയെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. പാലാ മുരിക്കുംപുഴ പരിപ്പിൽക്കുന്നു ഭാഗത്തുള്ള നിർമ്മാണം നടക്കുന്ന വീട്ടിൽ വ്യാഴാഴ്ച രാത്രി 10 മണിക്കാണ് സംഭവം. മുരിക്കുംപുഴയില്‍ വീടു നിര്‍മ്മാണത്തിനെത്തിയവര്‍ തമ്മിലുള്ള വഴക്കില്‍ ഇത് രണ്ടാമത്തെ കൊലപാതകമാണ് ഇത്. ശ്യാംകുമാറിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കഴിഞ്ഞ ഡിസംബറിലാണ് ഇതേ സ്ഥലത്ത് ഒരാൾ കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾ തമ്മിൽ മദ്യ ലഹരിയിൽ ഉണ്ടായ വാക്കുതർക്കത്തിനിടെ ആലപ്പുഴ കളർകോട് അറയ്ക്കക്കുഴിയിൽ ബിബിൻ യേശുദാസ്(29) നെ സുഹൃത്ത് ആലപ്പുഴ സ്വദേശി ബിനീഷ് കുത്തി കൊലപ്പെടുത്തുകയായിരുന്നു.