കോയമ്പത്തൂരിൽ കോളേജിലേക്ക് പോകുന്നതിനിടെ കോട്ടയം സ്വദേശിനിയായ വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു.


കോട്ടയം: കോയമ്പത്തൂരിൽ കോളേജിലേക്ക് പോകുന്നതിനിടെ കോട്ടയം സ്വദേശിനിയായ വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു.

 

 കോട്ടയം കൊല്ലാട് വൈക്കത്ത് കൊച്ചുപുരയ്ക്കൽ ജിമ്മി മാത്യുവിൻ്റെയും ബിന്ദുവിൻ്റെയും മകൾ മനഘ ജിമ്മി (19) ആണ് മരിച്ചത്. ​കോയമ്പത്തൂർ കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ ഒന്നാം വർഷ ബി.എസ്‌സി ഒക്യുപേഷണൽ തെറാപ്പി വിദ്യാർത്ഥിനിയായിരുന്നു മനഘ. കഴിഞ്ഞ ദിവസം രാവിലെ ​കോളേജിലേക്ക് പോകുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വ്യാപാരി വ്യവസായി ഏകോപന സമിതി മൂലേടം യൂണിറ്റ് പ്രസിഡൻ്റാണ് പിതാവ് ജിമ്മി മാത്യു.