കോട്ടയം: ജനവിരുദ്ധ കേരളവിരുദ്ധ കേന്ദ്ര ബജറ്റിനെതിരേ ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജില്ലാ-താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി.

കോട്ടയം കളക്ട്രേറ്റിൽ നടന്ന പ്രകടനം കേരള എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എം എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം ഷാജിമോൻ ജോർജ് അഭിവാദ്യം ചെയ്ത് സംസാരിച്ചു. കോട്ടയം താലൂക്കിൽ കേരള എൻജിഒ യൂണിയൻ ജില്ലാ പ്രസിഡൻ്റ് റ്റി.ഷാജി, ചങ്ങനാശ്ശേരിയിൽ കെഎസ്ടിഎ ജില്ലാ സെക്രട്ടറി ടി രാജേഷ്, വൈക്കത്ത് യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം വി കെ വിപിനൻ, പാലായിൽ ജില്ലാ സെക്രട്ടറിയേറ്റംഗം ജി സന്തോഷ് കുമാർ, കാഞ്ഞിരപ്പള്ളിയിൽ യൂണിയൻ ഏരിയ സെക്രട്ടറി പ്രദീപ് പി നായർ എന്നിവർ പ്രകടനം ഉദ്ഘാടനം ചെയ്തു.

