കോട്ടയം ജില്ലാ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു.


കോട്ടയം: ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള കരടു പദ്ധതിരേഖ ചർച്ചചെയ്ത് ജില്ലാ പഞ്ചായത്ത് വികസന സെമിനാർ. കാർഷിക മേഖല, ദാരിദ്ര്യ ലഘൂകരണം, ആരോഗ്യരംഗം, സാമൂഹിക നീതി, പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രധാന മേഖലകൾക്ക് മുൻഗണന നൽകുന്ന  2026-27 വാർഷിക പദ്ധതിയുടെ കരട് പദ്ധതി രേഖ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു സെബാസ്റ്റ്യൻ സെമിനാറിൽ അവതരിപ്പിച്ചു.

 

 ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന വികസനസെമിനാർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ അടിയന്തര പ്രാധാന്യം നൽകേണ്ട മേഖലകളിൽ ഊന്നിയാവണം വികസന പ്രവർത്തനങ്ങൾ നടപ്പാക്കേണ്ടതെന്നും ലക്ഷ്യബോധമുള്ള കേന്ദ്രീകൃത ആവിഷ്‌കരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അംഗങ്ങളായ ഗ്രേസി കരിമ്പന്നൂർ, അജിത് മുതിരമല, പി.കെ. വൈശാഖ്, അംഗങ്ങളായ ജോസ്മോൻ മുണ്ടയ്ക്കൽ, ആൻമരിയ ജോർജ്, ഷിബി മത്തായി, ആർ. ശ്രീകല, തോമസ് കുന്നപ്പള്ളി, പി.എസ്. ഉഷാകുമാരി, വിനു ജോബ്,സിനി മാത്യു, സുമ എബി, ആനന്ദ് ബാബു, എം.കെ. രാജേഷ്, വിജയമ്മ ബാബു, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലാലിമ്മ ടോമി, ജില്ലാ പ്ളാനിംഗ് ഓഫീസർ എം.പി. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ വിമൽ രവി, ആസൂത്രണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.