കൂട്ടിക്കൽ: കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 2 കോടി രൂപ അനുവദിച്ചു. ആസൂത്രണ ബോർഡ് മുഖേനയാണ് തുക അനുവദിച്ചിരിക്കുന്നതെന്നു എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.

2021 ൽ ഉണ്ടായ വലിയ പ്രളയത്തിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. പ്രളയത്തിൽ ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന്റെ രണ്ടാം നില വരെ വെള്ളം കയറുകയും രേഖകൾ ഉൾപ്പടെ നഷ്ടമാകുകയും ചെയ്തിരുന്നു. ആവശ്യമായ സ്ഥലസൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്ന കെട്ടിടം ആധുനിക രീതിയിൽ സൗകര്യങ്ങളോടെ പണിയുന്നതിനായി 30 സെന്റ് സ്ഥലം മുൻപ് വാങ്ങിയിരുന്നു. ഈ സ്ഥലത്താണ് അനുവദിക്കപ്പെട്ട തുകയിൽ പുതിയ ഗ്രാമപഞ്ചായത്ത് കെട്ടിടം നിർമ്മിക്കുന്നത്.
