പാർട്ടി തീരുമാനിക്കും ജോസ് കെ മാണി മത്സരിക്കും, പാലായിൽ ആര് എന്ന ചോദ്യം? 'ജോസ് കെ.മാണി തന്നെ' പ്രഖ്യാപനവുമായി മന്ത്രി റോഷി അഗസ്റ്റിൻ.

പാലാ: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ നിന്നും കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇതോടെ പാലായിൽ ഇടത് മുന്നണി സ്ഥാനാർത്ഥിയായി ജോസ് കെ മാണി തന്നെ മത്സരിക്കുമെന്ന കാര്യത്തിൽ ഉറപ്പായി.

 

 മുന്നണി ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും പാർട്ടി തീരുമാനിക്കും ജോസ് കെ മാണി മത്സരിക്കും എന്ന് റോഷി അഗസ്റ്റിൻ പറയുകയായിരുന്നു. എല്‍.ഡി.എഫ് വികസനമുന്നേറ്റ യാത്രയുടെ ഭാഗമായി അടിമാലിയില്‍ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി റോഷിയുടെ ഈ പ്രഖ്യാപനം. ഇത്തവണ മത്സരിക്കുമോ എന്ന് ജോസ് കെ. മാണിയോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അതൊക്ക പാർട്ടിയാണ് തീരുമാനിക്കുന്നതെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികണം. ഇതിനിടെ ജോസ് കെ മാണിയുടെ കയ്യിൽ നിന്നും മൈക്ക് തട്ടിപ്പറിച്ചാണ് പാർട്ടി തീരുമാനിക്കും ജോസ് കെ മാണി പാലായിൽ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത്.