വിദഗ്ധ ചികിത്സയ്ക്കായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് കോട്ടയത്തേക്ക്; ആയുര്‍വേദ ചികിത്സ നടത്തും.


കോട്ടയം: കണ്ണൂരിലെ കെഎസ്‌യു ആക്രമണത്തിനിടെ പരിക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്. കോട്ടയത്തു ആയുർവേദ ചികിത്സാ നടത്തും.

 

 ഇന്ന് പുലർച്ചെയാണ് പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ആരോഗ്യ മന്ത്രിയെ ഡിസ്ചാർജ്ജ് ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മന്ത്രിയെ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുമെന്നായിരുന്നു ആദ്യം ലഭ്യമായിരുന്ന വിവരം. എന്നാൽ മന്ത്രിക്ക് കോട്ടയത്താണ് വിദഗ്ധ ചികിത്സ ഒരുക്കിയിരിക്കുന്നത്.