ചങ്ങനാശ്ശേരിയിൽ ആക്രിക്കടയിൽ തീപിടിത്തം.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ ആക്രിക്കടയിൽ തീപിടിത്തം. ചങ്ങനാശ്ശേരിയിൽ വണ്ടിപ്പേട്ടയിലെ നഗരസഭ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ആക്രിക്കടക്ക് തീപിടിച്ചു.

 

 സമീപമുള്ള കടകളിലേക്കും തീ പടർന്നയാണ് റിപ്പോർട്ട്. ചങ്ങനാശേരി സ്വദേശി സാജന്റെ ഉടമസ്ഥതയിലുള്ളതാണ് ആക്രിക്കട. ഞായറാഴ്ച വൈകുന്നേരമാണ് ആക്രക്കടയിൽ തീപിടിച്ചത്. ചങ്ങനാശ്ശേരിയിലെ അഗ്നിരക്ഷാ സേനയും ഒപ്പം കോട്ടയത്ത് നിന്നും തിരുവല്ലയിൽ നിന്നും സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. നഗരസഭ ചെയർമാൻ ജോമി ജോസഫ്, വാർഡ് കൗൺസിലർ ജിനി സജ്ജാദ് എന്നിവർ സംഭവസ്ഥലത്തെത്തിയിരുന്നു. തീ പിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. അപകടത്തിൽ ആർക്കും പരിക്കില്ല.