ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ഈ മാസം 18ന് കൊടിയേറും. 25നു രാത്രിയിലാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം. 18ന് രാവിലെ 8.30നാണ് കൊടിയേറ്റ്.

26നു പള്ളിവേട്ട, 27ന് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും. കൊടിയേറ്റിന് വൈക്കം വിജയലക്ഷ്മിയുടെയും 26ന് എം.ജി.ശ്രീകുമാറിന്റെയും ഗാനമേളകൾ ഉണ്ട്. ഏഴരപ്പൊന്നാന ദിനത്തിൽ സിനിമതാരം നവ്യാ നായരുടെ നൃത്തവുമുണ്ടാകും. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടാനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു.

