വൈക്കം: കോട്ടയത്തെ കാസ്ട്രോയും ചെഗുവും കുടുംബത്തോടെ ബിജെപിയിൽ ചേർന്ന് എന്ന് കേൾക്കുമ്പോൾ ഒരു അമ്പരപ്പ് ആദ്യം ഉണ്ടാകുമെങ്കിലും സംഗതി സത്യമാണ്. സിപിഐ ജില്ലാ കമ്മിറ്റി അംഗം, എ ഐഎസ് എഫ് മുൻ സംസ്ഥാന സെക്രട്ടറി, സിപിഐ മുൻ ലോക്കൽ സെക്രട്ടറി തുടങ്ങിയ ചുമതകൾ വഹിച്ച പിഎക്സ് ബാബുവിന്റെ മക്കളാണ് കാസ്ട്രോയും ചെഗുവും.

കമ്മ്യൂണിസ്റ്റ് നേതാക്കന്മാരോടുള്ള ആരാധന മൂത്താണ് അദ്ദേഹം മക്കൾക്ക് ഈ പേരുകൾ നൽകിയിരുന്നത്. മറ്റൊരു മകൻറെ പേര് ക്ലിന്റൺ എന്നാണ്. ആദർശങ്ങൾ പാർട്ടി കുഴിച്ചുമൂടിയെന്നാണ് ബാബുവിന്റെ നിലപാട്. ഇതിനാലാണ് പാർട്ടി മാറിയത്. അതേസമയം, പി.എക്സ് ബാബുവിന് കാലങ്ങളായി പാർട്ടിയുമായി സഹകരണം ഉണ്ടായിരുന്നില്ലെന്ന് സിപിഐ പ്രാദേശിക നേതൃത്വം അറിയിച്ചു. മക്കൾ ആരും പാർട്ടിയുടെ ഒരു ഘടകത്തിലും പ്രവർത്തിച്ചിരുന്നില്ലെന്നും സിപിഐ തലയാഴം ലോക്കൽ കമ്മിറ്റി വ്യക്തമാക്കി. തലയാഴത്തു നിന്ന് ബ്രെഷ്നേവും സി പി ഐ വിട്ടു ബിജെപിയിൽ ചേർന്നു. വൈക്കത്ത് നിലവിലെ എം എൽ എ ആയ സി കെ ആശ തന്നെ മത്സരിക്കാൻ സിപിഎം–സിപിഐ ഉഭയകക്ഷി ചർച്ചയിൽ ധാരണയായതായി സൂചനയുണ്ട്. രണ്ടു തവണയായി വൈക്കത്ത് സിറ്റിംഗ് എം എൽ എ യാണ് സി കെ ആശ. ആശയ്ക്ക് പകരം മറ്റു പേരുകൾ വൈക്കത്ത് ഉയരുന്നുണ്ടെങ്കിലും സ്വയം സ്ഥാനാർഥിപ്രഖ്യാപനം വേണ്ടെന്ന് അവരോടെല്ലാം പാർട്ടി പറഞ്ഞിട്ടുണ്ട്. വൈക്കത്ത് സി പി ഇയിൽ പൊത്തിത്തേരി നിലനിൽക്കെ കൊഴിഞ്ഞു പോക്കും കൂടുകയാണ്. എന്നാൽ ഇവയെല്ലാം നേതൃത്വം തള്ളുകയാണ്.

