കോട്ടയത്ത് നിയന്ത്രണംവിട്ട കാർ പാടത്തേക്ക് മറിഞ്ഞ് ഒരാൾക്ക് പരുക്കേറ്റു.


പാലാ: കോട്ടയത്ത് നിയന്ത്രണംവിട്ട കാർ പാടത്തേക്ക് മറിഞ്ഞ് ഒരാൾക്ക് പരുക്കേറ്റു. ചെങ്ങളം സ്വദേശി രമേശ് ബാബുവി(56)നാണ് അപകടത്തിൽ പരിക്കേറ്റത്.

 

 ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ മറ്റക്കര ഭാ​ഗത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ സ്വദേശി രമേശ് ബാബുവിനെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.