പാലാ: ബുള്ളറ്റ് മറിഞ്ഞ് വിദേശ വനിതയ്ക്ക് പരുക്കേറ്റു. ഫ്രാൻസ് സ്വദേശിനിയായ ലോറെ മിറല്ല വുഡിനാണ് (56) അപകടത്തിൽ പരുക്കേറ്റത്.
അപകടത്തിൽ പരുക്കേറ്റ വിനോദ സഞ്ചാരിയായ വിദേശ വനിതയെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് കുമളിയിൽ വച്ചായിരുന്നു അപകടം ഉണ്ടായത്.