കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ഓട്ടോ ഇടിച്ചു കാൽനടയാത്രക്കാരന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ചേനപ്പാടി കിഴക്കേക്കര കരിക്കാട്ടത്തു വയലിൽ( ഗോകുലം) വീട്ടിൽ റിട്ടയേർഡ് ബിഎസ്എൻഎൽ ജീവനക്കാരനായ ബാബുരാജ് (63) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടു കൂടിയാണ് അപകടം ഉണ്ടായത്. ചേനപ്പാടി കിഴക്കേക്കര ജംഗ്ഷനിൽ വച്ച് ആണ് അപകടം ഉണ്ടായത്. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ബാബുരാജിനെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞിരപ്പളളിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ നടത്തും.
കാഞ്ഞിരപ്പള്ളിയിൽ ഓട്ടോ ഇടിച്ചു കാൽനടയാത്രക്കാരന് ദാരുണാന്ത്യം.

