കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.


പാലാ: കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

 

 കൊടുങ്ങൂർ ഭാഗത്ത് വച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ ചാമംപതാൽ സ്വദേശി ജോൺസൺ ജോസഫിന് (48) പരുക്കേറ്റു. ഉച്ചയോടെയാണ് അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട് മറിഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശി അർജുന് (26) പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. കഴിഞ്ഞ ദിവസം രാത്രിയിൽ പ്രവിത്താനത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശി പയസ് ജേക്കബിന് (19) പരുക്കേറ്റു.

Next
This is the most recent post.
Previous
Older Post