പാലാ: കോട്ടയം ജില്ലയിൽ വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരുക്കേറ്റു. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

കടപ്ലാമറ്റത്ത് വച്ച് ബൈക്കും ബസും കൂട്ടിയിടിച്ച് പാമ്പാടി സ്വദേശി ആകാശിന് (28) പരുക്കേറ്റു. ഉച്ചയ്ക്കായിരുന്നു അപകടം. ചേർപ്പുങ്കൽ ഭാഗത്ത് വച്ച് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് തെള്ളകം സ്വദേശി പി.ആർ.അരുണിന് (26) പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം. ഇന്നലെ രാത്രി അയർക്കുന്നം ഭാഗത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് അയർക്കുന്നം സ്വദേശി അജു എബ്രഹാമിന് (49)പരുക്കേറ്റു. അപകടങ്ങളിൽ പരിക്കേറ്റ 3 പേരും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

