വാഴൂർ പുളിക്കൽ കവലയിൽ നിർത്തിയിട്ടിരുന്ന വാനിനു പിന്നിൽ കാർ ഇടിച്ചു കയറി.


വാഴൂർ: വാഴൂർ പുളിക്കൽ കവലയിൽ നിർത്തിയിട്ടിരുന്ന വാനിനു പിന്നിൽ കാർ ഇടിച്ചു കയറി. ചൊവ്വാഴ്ച ഉച്ചക് മൂന്നു മണിയോടെയായിരുന്നു അപകടം.

 

 വാഴൂർ പുളിക്കൽ കവല പന്നഗം പാലത്തിനു സമീപമായി കടയിലേക്ക് സാധനങ്ങൾ ഇറക്കുന്നതിനായി റോഡിന്റെ അരികിൽ നിർത്തിയിട്ടിരുന്ന വാനിന്റെ പിന്നിലേക്ക് നിയന്ത്രണംവിട്ട കാർ ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വാനിന്റെ സമീപത്തു നിന്നിരുന്ന ജോലിക്കാർ ഓടിമാറിയതിനാൽ വലിയ അപകടം ഒഴിവായി. ഇവർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ മുൻഭാഗവും വാനിന്റെ പിൻഭാഗവും പൂർണ്ണമായും തകർന്നിട്ടുണ്ട്.

Next
This is the most recent post.
Previous
Older Post