പാലായിൽ റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു കാൽനടയാത്രക്കാരിക്ക് പരിക്ക്.


പാലാ: പാലായിൽ റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു കാൽനടയാത്രക്കാരിക്ക് പരിക്ക്.

 

 തെക്കുമുറി സ്വദേശിനി ഓമന ഗോപാല(55) നാണു അപകടത്തിൽ പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെ കിടങ്ങൂർ ഭാഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഓമനയെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.