പാലാ: കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹന അപകടങ്ങളിൽ 5 പേർക്ക് പരുക്കേറ്റു. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് കടുത്തുരുത്തി സ്വദേശി സി.കെ.ജോജോയ്ക്ക്(64) പരുക്കേറ്റു. ഉച്ചയ്ക്ക് വാലാച്ചിറ ഭാഗത്തായിരുന്നു അപകടം. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ കെ.ആർ.പ്രശാന്ത് കുമാറിന് പരുക്കേറ്റു. രാവിലെ മുത്തോലി ഭാഗത്ത് വച്ചായിരുന്നു അപകടം.
എരുമേലി ഭാഗത്ത് വച്ച് ഓട്ടോയും കാറും കൂട്ടിയിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശി അൽത്താഫ് അഷ്റഫിന് (24) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം.സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അറുനൂറ്റിമംഗലം സ്വദേശി എൻ.ജെ.ജെയിംസിന് (76) പരുക്കേറ്റു. 2 മണിയോടെ അറുനൂറ്റിമംഗലം ഭാഗത്തായിരുന്നു അപകടം.
സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് കട്ടച്ചിറ സ്വദേശി ജെയ് പോളിന് (55)പരുക്കേറ്റു. 3.30.യോടെ ആണ്ടൂർ കവല ഭാഗത്തായിരുന്നു അപകടം. വാഹനാപകടങ്ങളിൽ പരിക്കേറ്റ അഞ്ച് പേരും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
