പാലായിൽ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം, യുവതിക്ക് ഗുരുതര പരിക്ക


പാലാ: പാലായിൽ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

 

 കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ ശ്രീനാഥ് എൻ.എസ് (22) ആണ് അപകടത്തിൽ മരിച്ചത്. ശനിയാഴ്ച രാത്രി 9 മണിയോടെ കടപ്പാട്ടൂർ ഭാഗത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. ബന്ധുവിൻ്റെ കല്യാണം കൂടാൻ വന്ന സഹോദരിയെ കൂട്ടി കൊണ്ടു പോകുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പറയുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സഹോദരി ശ്രീലക്ഷ്മിയെ(27) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സഹോദങ്ങൾ സഞ്ചരിച്ച ബൈക്കിൽ ഇന്നോവ കാർ ഇടിക്കുകയായിരുന്നു. എറണാകുളത്ത് ജോലിസ്ഥലത്തുനിന്ന് എത്തിയ സഹോദരിയെ കൂട്ടി ബൈക്കിൽ ചേനപ്പാടിയിലേയ്ക്ക് പോവുകയായിരുന്നു ശ്രീനാഥ്. എതിരെ വന്ന വൈക്കം സ്വദേശികൾ സഞ്ചരിച്ച ഇന്നോവ ബൈക്കിലിടിച്ച് റോഡിലൂടെ നിരക്കി കൊണ്ടുപോവുകയായിരുന്നു. അപകടം സംഭവിച്ചയുടനെ ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീനാഥിന്റെ ജീവൻ രക്ഷിക്കാനായില്ല. വരുന്ന ഏപ്രിൽ 2 ന് ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരിയ്ക്കുകയാണ്.

Next
This is the most recent post.
Previous
Older Post