യാത്രക്കാർ ഉറ്റുനോക്കുന്ന സർവ്വീസ്! ബെംഗളൂരൂ– തിരുവനന്തപുരം വന്ദേഭാരത് സ്ലീപ്പർ കോട്ടയം വഴിയെന്ന് സൂചന, ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം നോർത്ത് വരെ 8


കോട്ടയം: ബെംഗളൂരു മലയാളികൾക്കൊപ്പം യാത്രക്കാർ ഉറ്റുനോക്കുന്ന സർവ്വീസ് ആയ ബെംഗളൂരൂ– തിരുവനന്തപുരം വന്ദേഭാരത് സ്ലീപ്പർ കോട്ടയം വഴിയെന്ന് സൂചന. മലയാളികൾ ഉൾപ്പടെ യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സർവ്വീസ് ആണ് ഇത്.

 

 ബെംഗളൂരുവിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കും വളരെ പ്രയോജനകരമായ ഒരു സർവ്വീസ് ആണ് ഇത്. രാത്രി 7.30ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് കോട്ടയം വഴി ബെംഗളൂരുവിലെത്തുന്ന സമയക്രമമാണ് റെയിൽവേ ബോർഡിന്റെ അംഗീകാരത്തിന് സമർപ്പിച്ചിട്ടുള്ളത്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം നോർത്ത് വരെ 842 കിലോമീറ്റർ ദൂരം ട്രെയിൻ ഓടിയെത്തുക 12 മണിക്കൂറിൽ താഴെ സമയത്തിൽ ആയിരിക്കും. തേർഡ് എസിയിൽ 2300 രൂപയും സെക്കൻഡ് എസി 3000 രൂപയും ഫസ്റ്റ് എസി 3600 രൂപയും ആയിരിക്കും നിരക്ക്. തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) നിന്ന് ആരംഭിച്ച് കോട്ടയം വഴി ബംഗളൂരു എസ്എംവിടി ബയപ്പനഹള്ളിൽ എത്തും വിധമാണ് സർവ്വീസ്. രാത്രി യാത്ര ചെയ്ത് രാവിലെ ലക്ഷ്യസ്ഥാനത്ത് എത്താം എന്നതും യാത്രാസമയം 12 മണിക്കൂറിൽ താഴെയാണെന്നതും പ്രധാന ആകർഷണമാണ്. റെയിൽവേ ബോർഡിന്റെ അന്തിമ അംഗീകാരം ലഭിച്ചാലുടൻ സർവീസ് ആരംഭിക്കുന്ന തീയതി പ്രഖ്യാപിക്കും.

Next
This is the most recent post.
Previous
Older Post