തിരുവനന്തപുരം: സുഹൃത്തുക്കളെ ജീവനോളം സ്നേഹിച്ച പ്രവാസിയായ രഞ്ജു നാട്ടിൽ എത്തിയപ്പോഴാണ് തന്റെ സുഹൃത്തിന്റെ അച്ഛൻ രോഗബാധിതനാണെന്നു അറിഞ്ഞതും ഇതിനായി സ്വന്തം കരൾ പകുത്തു നൽകാൻ തീരുമാനിച്ചതും. എന്നാൽ സ്വന്തം അവയവം ദാനം ചെയ്യാനുള്ള തീരുമാനം ഇന്ന് രഞ്ജുവിനെ എത്തിച്ചിച്ചിരിക്കുന്നത് വലിയ ബാധ്യതകളിലാണ്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ രഞ്ജു ആണ് തന്റെ ഉറ്റ സുഹൃത്തിന്റെ അച്ഛന് കരൾ ദാനം ചെയ്തത്. നാലര വർഷം മുമ്പ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ചികിത്സ പിഴവ് മൂലം രഞ്ജു ഇപ്പോൾ കിടപ്പ് രോഗിയായി മാറിയിരിക്കുകയാണ്. മറ്റൊരാളുടെ സഹായമില്ലാതെ ഒന്നിനും പറ്റാതെയുള്ള അവസ്ഥയിലാണ് ഇദ്ദേഹം. സഹോദരി രശ്മിയാണ് ഇപ്പോൾ രഞ്ജുവിനെ പരിചരിക്കുന്നത്.
ഇതിനിടെ ആസ്പിറേഷൻ ന്യുമോണിയ കൂടി ബാധിച്ചതോടെ സംസാരിക്കാൻ പോലും കഴിയാതെ ട്യൂബിലൂടെ ഭക്ഷണം ഇറക്കേണ്ട അവസ്ഥയിൽ ആണ് രഞ്ജു. കരൾ സ്വീകരിച്ചവരും സുഹൃത്തും കയ്യൊഴിഞ്ഞതോടെ ആകെ ബുദ്ധിമുട്ടിലായി കുടുംബം കിടപ്പാടം വിറ്റും ചികിത്സയ്ക്കായി ചെലവാക്കിയത് ഒന്നരക്കോടിയിലേറെ രൂപയാണ്. ഇപ്പോൾ ഒരു നേരെത്തെ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുകയാണ് ഈ സഹോദരങ്ങൾ. പെപ്റ്റമെൻ എന്ന പൗഡർ രൂപത്തിലുള്ള ഭക്ഷണമാണ് ഇപ്പോൾ രഞ്ജുവിന് ട്യൂബിലൂടെ നൽകി വരുന്നത്. സ്വന്തം വീട് വിറ്റതോടെ ഇപ്പോൾ ചികിത്സയ്ക്കും മറ്റുമായി കൊച്ചി ഇടപ്പള്ളിയിൽ ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്. രഞ്ജുവിന്റെ ജീവൻ നിലനിർത്താനായി 28 ദിവസം കൂടുമ്പോൾ ട്യൂബ് മാറ്റുകയും ഓരോ മാസവും സിലികോൺ കതീറ്റർ ട്യൂബ് മാറ്റുകയും ചെയ്യണം. ഇടയ്ക്ക് ഇടയ്ക്ക് സക്ഷൻ ചെയ്യണം. ഇവയെല്ലാം ഇവർക്ക് താങ്ങാവുന്നതിലും വലിയ ചെലവാണ്. ട്യൂബിലൂടെ നൽകുന്ന ഒരു ബോട്ടിൽ ഫുഡിന് 1700 രൂപയോളം ആണ് വില വരുന്നത്. രഞ്ജുവിനെ നമുക്ക് പറ്റാവുന്ന രീതിയിൽ സഹായിക്കാം. പണമായോ അല്ലെങ്കിൽ ഒരു ബോട്ടിൽ ഫുഡ് വാങ്ങി നൽകിയോ സഹായിക്കാം. നമ്മുടെ ഓരോ ചെറിയ സഹായവും ഇന്ന് ഇവർക്ക് ഏറ്റവും വലിയ സഹായമായി മാറുകയാണ്.
Resmi R
Mob 9544390122
Bank Account details
Name Resmi R
Account No. 0114053000109508
IFSC. SIBL0000114
South Indian Bank
Attingal branch
Gpay/phone pay 9544390122, 9562174154
Resmi R
PNRA 112A
Road No 3
Prasanthi Nagar
Manimala Road
Edapally
Kochin
Pin 682024
Mob 9544390122


