കോട്ടയം മാന്നാനം കെ ഇ കോളേജിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം.

കോട്ടയം: കോട്ടയം മാന്നാനം കെ ഇ കോളേജിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം. കോളേജ് മാഗസീനുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇന്ന് പകൽ ഒന്നരയോടെയാണ് സംഭവം.

 

 കെ എസ് യു പ്രവർത്തകർ കോളേജ് വളപ്പിൽ വെച്ച ഫ്ളക്സ് ബോർഡ് എസ് എഫ് ഐ പ്രവർത്തകർ നശിപ്പിച്ചു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പുറത്തു എത്തിയ പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചു എന്നാണു ഇരു സംഘടനകളുടെയും പ്രവർത്തകർ പറയുന്നത്. കോളജിൽ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ കെ എസ് യു പ്രവർത്തകരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ കോട്ടയം മെഡിക്കൽ കോളജിൽ സന്ദർശിച്ചു.